മൈതാനപ്പള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കും ^ആരോഗ്യമന്ത്രി

മൈതാനപ്പള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കും -ആരോഗ്യമന്ത്രി കണ്ണൂർ സിറ്റി: ഫിഷറീസ് വകുപ്പിന് കീഴിലെ സംസ്ഥാന തീരദേശ വികസന കോർപറേഷൻ ലിമിറ്റഡ് മൈതാനപ്പള്ളിയിൽ നിർമിച്ച കണ്ണൂർ കോർപറേഷൻ നഗര പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തി​െൻറ പ്രവർത്തനോദ്ഘാടനം ആരോഗ്യ- സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മൈതാനപ്പള്ളി നഗര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. കൂടുതലായി വേണ്ട സൗകര്യങ്ങളും പരിശീലനവും ആരോഗ്യവകുപ്പ് നൽകും. രാവിലെ മുതൽ വൈകീട്ട് വരെ ഒ.പി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നഗര പ്രാഥമികാരോഗ്യ കേന്ദ്രം ലാബ് ഉദ്ഘാടനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. 246 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിച്ച കെട്ടിടത്തിൽ ഒ.പി മുറികൾ, ഫാർമസി, ഒബ്‌സർവേഷൻ മുറി, ഇമ്യൂണൈസേഷൻ മുറി, ഓഫിസ്, ടോയ്‌ലറ്റുകൾ എന്നിവയുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് ആവശ്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും നൽകും. മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൻ അഡ്വ. പി. ഇന്ദിര, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വെള്ളോറ രാജൻ, കൗൺസിലർമാരായ ബാലകൃഷ്ണൻ മാസ്റ്റർ, സി. സമീർ, ടി. ആശ, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായിക്, എൻ.എച്ച്.എം ജില്ല പ്രോജക്ട് മാനേജർ ഡോ. കെ.വി. ലതീഷ്, കക്ഷിനേതാക്കളായ ടി. രാമകൃഷ്ണൻ, സി.പി. ഷൈജൻ, കെ.വി. രവീന്ദ്രൻ, ടി.കെ. നൗഷാദ്, മെഡിക്കൽ ഓഫിസർ ഡോ. അഞ്ജു കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.