കണ്ണൂർ: നവജാതശിശുക്കൾക്കും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കുമുള്ള ആധാർ എൻറോൾമെൻറ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. റീഷ്മയുടെ 10 മാസം പ്രായമുള്ള ശിവാനിയുടെ ആധാർ എൻറോൾമെൻറ് ചെയ്താണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ജില്ല ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും രണ്ട് ആഴ്ചയിൽ ഒരു ദിവസം എന്നരീതിയിലാണ് അക്ഷയവഴി ക്യാമ്പ് നടത്തുക. കുട്ടികളുടെ ആധാർ എൻറോൾമെൻറിന് മാതാവിെൻറയോ പിതാവിെൻറയോ ആധാർ കാർഡ്, കുട്ടികയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായണ നായിക്, ഡി.പി.എം ഡോ. െക.വി. ലതീഷ്, ജില്ല െഎ.ടി മിഷൻ േപ്രാജക്ട് മാനേജർ സി.എം. മിഥുൻകൃഷ്ണ, അക്ഷയ േപ്രാജക്ട് അസിസ്റ്റൻറ് കെ.വി. ദീപാങ്കുരൻ, േബ്ലാക്ക് കോ-ഓഡിനേറ്റർ വി. ബിജുമോൻ, അക്ഷയ സംരംഭകൻ കെ.വി. ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.