വയസ്സ്​ എൺപതൊക്കെ ആയെങ്കിലും ഞാൻ ഒഴിയാൻ തീരുമാനിച്ചിട്ടില്ല!

കണ്ണൂർ: വയസ്സ് 80 ആയെങ്കിലും താൻ ഒഴിഞ്ഞുതരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മാധവറാവു സിന്ധ്യ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച '80​െൻറ നിറവിൽ വയലാർജി' സ്നേഹാദരം പരിപാടിയിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം. ഇനിയെങ്കിലും ഒഴിഞ്ഞുതരാമോ എന്ന് സംസാരിച്ച നേതാക്കളാരും ചോദിച്ചില്ല. അതിന് നന്ദി. സ്നേഹത്തോടെ പറയുന്നു; ഞാൻ ഒഴിയാൻ തീരുമാനിച്ചിട്ടില്ല. ഇതോടെ സദസ്സിൽ ചിരിപടർന്നു. കണ്ണൂർ ജില്ലയുമായുള്ള ബന്ധം വിവരിച്ചാണ് കോൺഗ്രസി​െൻറ കരുത്തനായ നേതാവ് മറുപടിപ്രസംഗം ആരംഭിച്ചത്. കെ.എസ്.യു യൂനിറ്റ് ആരംഭിക്കാൻ എറണാകുളം ജില്ല വിട്ട് ആദ്യമെത്തിയത് കണ്ണൂരിലായിരുന്നു. കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ സംഘർഷഭരിതമായ കണ്ണൂരിൽ ഇടക്കിടെവന്നു. ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ പ്രശ്നങ്ങളിലിടപെട്ടും കണ്ണൂരിനൊപ്പം നിന്നു. ജില്ലയിൽ പാർട്ടിക്കുവേണ്ടി നിലകൊണ്ടവരുടെ ത്യാഗം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.