പിണറായിക്ക്​ കേസുകളിൽനിന്ന്​ മോചനമായി എന്ന്​ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു ^ചെന്നിത്തല

പിണറായിക്ക് കേസുകളിൽനിന്ന് മോചനമായി എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു -ചെന്നിത്തല കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ കേസുകളിലും മോചനമായി എന്ന് വരുത്തിത്തീർക്കാൻ അണികൾ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തല. '80​െൻറ നിറവിൽ വയലാർജി എന്നപേരിൽ കണ്ണൂരിൽ സംഘടിപ്പിച്ച സ്നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്യാഗോജ്വല പ്രവർത്തനങ്ങൾ നടത്തിയ പാതയിലൂടെയല്ല കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ പോകുന്നത്. ലാവലിൻ കേസിൽ താൽക്കാലിക രക്ഷപ്പെടൽ ഉണ്ടായപ്പോൾ പ്രവർത്തകരെ അണിനിരത്തിയാണ് കണ്ണൂരിൽ സ്വീകരണമൊരുക്കിയത്. മറ്റിടങ്ങളിലും ഇത് തുടരുകയാണ്. കേസിൽ അന്തിമമായ വിധി ഉണ്ടായിട്ടില്ല എന്ന് സ്വീകരണം നൽകിയവർ മനസ്സിലാക്കണം. സി.പി.എമ്മിനകത്തുനിന്നായിരുന്നു ലാവലിൻ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യമുയർന്നത്. പാർട്ടിക്കകത്ത് ആരാണ് പിണറായിയെ ശിക്ഷിക്കണമെന്നാഗ്രഹിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. നാടുനീളെ സ്വീകരണമേറ്റുവാങ്ങുന്ന മുഖ്യമന്ത്രി കേസിൽ പ്രതിതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.