പയ്യന്നൂർ: ഏഴിമല ലയൺസ് ക്ലബ് നിർമിച്ചുനൽകുന്ന വീടിെൻറ സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലിന് രാമന്തളി പഞ്ചായത്ത് ഓപൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രോഗബാധയെ തുടർന്ന് മരിച്ച കുന്നരുവിലെ ചൂരക്കാട്ട് ബാലെൻറ കുടുംബത്തിനാണ് വീട് നൽകുന്നത്. ഏഴിമല ലയൺസ് ക്ലബ് ആറുപേർക്ക് നിശ്ചിതതുക മാസംതോറും പെൻഷനായി നൽകുന്നുണ്ട്. കുന്നരുവിൽ വാഹനാപകടത്തിൽ മാതാപിതാക്കളും സഹോദരിയും മരിച്ച ലിത്തുവിന് വീടുവെക്കാൻ ആറു സെൻറ് സ്ഥലവും നൽകിയിട്ടുണ്ട്. കൂടാതെ രാമന്തളിയിലും പരിസരത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും നടത്തിവരുന്നതായി കെ.പി. ബാലകൃഷ്ണൻ, പി.പി. പവിത്രൻ, ബി.പി. രാമചന്ദ്രൻ, കെ. സഞ്ജീവൻ, എം. ധനഞ്ജയൻ, എൻ.വി. ദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.