പയ്യന്നൂർ: കേരള സാമൂഹിക സുരക്ഷാമിഷെൻറയും പയ്യന്നൂർ നഗരസഭയുടെയും നേതൃത്വത്തിൽ വയോജന ഓണാഘോഷവും ഓണവിരുന്നും നടന്നു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി അധ്യക്ഷത വഹിച്ചു. വയോജന ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ഡോ. വി.സി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജി.ഡി. നായർ, പയ്യന്നൂർ കുഞ്ഞിരാമൻ, പ്രഫ. ടി.പി. ശ്രീധരൻ, പ്രഫ. ടി.വി. കമലാക്ഷൻ, കെ. പ്രേമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇന്ദുലേഖ പുത്തലത്ത്, പി.വി. കുഞ്ഞപ്പൻ, പി.പി. ലീല, വി. ബാലൻ, കൗൺസിലർ പി.പി. ദാമോദരൻ, പി.കെ. ഇന്ദിര എന്നിവർ സംസാരിച്ചു. മഹേഷ് പള്ളൂർ മോഡറേറ്ററായിരുന്നു. തുടർന്ന് വയോജനങ്ങളുടെയും കുട്ടികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.