പയ്യന്നൂർ: ദേശീയ കായികദിനാചരണത്തിെൻറ ഭാഗമായി പയ്യന്നൂർ വെറ്ററൻസ് സ്പോർട്സ് മെൻസ് ഫോറം ധ്യാൻചന്ദ് അനുസ്മരണവും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കായികപ്രശ്നോത്തരിയും നടത്തി. മത്സരത്തിൽ കാസർകോട് കക്കട്ട് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കുഞ്ഞിമംഗലം ഹയർസെക്കൻഡറി സ്കൂൾ, വെള്ളൂർ ഹൈസ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ധ്യാൻചന്ദ് അനുസ്മരണപരിപാടിയിൽ പ്രഫ. ടി.വി. കമലാക്ഷൻ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനംചെയ്തു. എ. മുകുന്ദൻ, കമലാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.