ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു

കൂത്തുപറമ്പ്: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പശ്ചിമബംഗാളിലെ ജയ്പാൽഗുരി സ്വദേശി തുളസി ബൈരകാണ് (28) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിയായ ദാരു ഓറനെ (43) കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12ഒാടെ കൂത്തുപറമ്പിനടുത്ത നിർമലഗിരിയിലാണ് സംഭവം. നീറോളിച്ചാലിലെ പഴയ വീട്ടിലായിരുന്നു മറ്റ് അഞ്ചുപേർക്കൊപ്പം ഇരുവരും താമസിച്ചിരുന്നത്. മദ്യലഹരിയിലുണ്ടായ വാക്കേറ്റം മർദനത്തിൽ കലാശിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ തുളസിയെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കൂത്തുപറമ്പ് സി.ഐ കെ. പ്രജീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുളസിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിൽനിന്ന് സ്വദേശമായ ബംഗാളിലേക്ക് കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.