പാനൂർ: മക്കളെ ഒന്നു ശാസിക്കാൻ പോലും അശക്തരായ മാതാപിതാക്കളാണ് ഇന്നുള്ളതെന്ന് ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം പറഞ്ഞു. പുതിയ തലമുറയെ മണ്ണിൽ ചവിട്ടാൻ അനുവദിക്കുന്നില്ല. മഴ കൊള്ളരുതെന്ന് പഠിപ്പിക്കുന്നു. ഒടുവിൽ മനസ്സ് നന്നാവാത്തവരായി പുതുതലമുറ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാനൂർ നഗരസഭയുടെയും കേരള സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ വോഡാഫോണിെൻറ സഹകരണത്തോടെയുള്ള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൻ കെ.വി. റംല അധ്യക്ഷത വഹിച്ചു. വയോമിത്രം കോഒാഡിനേറ്റർ പി. രനീഷ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ, പ്രീത തുളുവൻപറമ്പത്ത്, കെ. സുഹ്റ, നിഷിത ചന്ദ്രൻ, കെ. നിസാർ, ശിശുവികസന പ്രോജക്ട് ഓഫിസർ കെ.എൻ. ഉമ, മെഡിക്കൽ ഓഫിസർ ഡോ. എസ്. ശബ്ന, കെ.പി. രമേശൻ, നൗഷാദ് അണിയാരം, കെ.പി. ഹാഷിം, വി.പി. പ്രേമകൃഷ്ണൻ, കെ.കെ. ധനഞ്ജയൻ, രാജൻ കെ. ശബരി, പി.കെ. രാജൻ, ഹെഡ്മാസ്റ്റർ കെ. മുഹമ്മദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു. ജേസിസ് െട്രയിനർ ബിമൽദാസ് ക്ലാസെടുത്തു. ഇ.എ. നാസർ സ്വാഗതവും ജയചന്ദ്രൻ കരിയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.