ബസ്​ തടഞ്ഞ്​ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്​റ്റിൽ

കാസര്‍കോട്: ബസ് തടഞ്ഞ് ഡ്രൈവറെ നടുറോഡിൽ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടാനെത്തിയ പൊലീസിനെയും ഇവർ കത്തിവീശി ആക്രമിക്കാൻ ശ്രമിച്ചു. നേരത്തെ കൊലക്കേസില്‍ പ്രതിയായ ചൂരി ബട്ടംപാറയിലെ കെ. മഹേഷ് (22), ബട്ടംപാറയിലെ അജയകുമാര്‍ (21) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് 3.40ഓടെ കൂഡ്‌ലു വിവേഴ്‌സ് കോളനി ബസ് സ്റ്റോപ്പിലാണ് സംഭവം. മധൂരില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനെ ബൈക്കിൽ പിന്തുടർന്നെത്തിയാണ് യുവാക്കൾ ഡ്രൈവറെ ആക്രമിച്ചത്. വിവേഴ്‌സ് കോളനി സ്റ്റോപ്പിനടുത്ത് ബൈക്ക് റോഡിന് കുറുകെ നിർത്തിയശേഷം ബസി​െൻറ ചില്ല് അടിച്ചുതകർത്ത് ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി സ്പ്രിങ് കത്തികൊണ്ട് കുത്തുകയായിരുന്നു. ഡ്രൈവര്‍ ഒഴിഞ്ഞുമാറിയതിനാൽ ദേഹത്ത് കുത്തേൽക്കാതെ രക്ഷപ്പെട്ടു. റോഡിലെ ചളിവെള്ളം ദേഹത്ത് തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതുകണ്ട് യാത്രക്കാര്‍ നിലവിളിച്ചതിനെ തുടർന്ന് സംഭവം ശ്രദ്ധയില്‍പെട്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ പി. അജിത്കുമാറും സംഘവും ഇരുവരെയും പിടികൂടാൻ ശ്രമിച്ചപ്പോള്‍ മഹേഷ് കത്തിവീശുകയായിരുന്നു. ഇരുവെരയും പൊലീസ് മല്‍പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. പൊലീസ് സ്റ്റേഷനിലും ഇയാൾ പരാക്രമം കാട്ടി. മഹേഷി​െൻറ കൈയിലുണ്ടായിരുന്ന വിദേശനിർമിതമെന്ന് സംശയിക്കുന്ന സ്പ്രിങ് കത്തി കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.