കാസർകോട്: മെഡിക്കൽ വിദ്യാഭ്യാസകൊള്ളക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ഉന്തും തള്ളും. മാർച്ച് കലക്ടറേറ്റ്‌പടിക്കൽ പൊലീസ് തടഞ്ഞപ്പോഴാണ് ബലപ്രയോഗമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാനും പ്രവർത്തകർ ശ്രമിച്ചു. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫ് മാർച്ച് ഉദ്ഘാടനംചെയ്തു. ആബിദ് ആറങ്ങാടി അധ്യക്ഷതവഹിച്ചു. ഹാഷിം ബംബ്രാണി, സി.ഐ.എ. ഹമീദ്, അഷ്റഫ് എടനീർ, സെഡ്.എ. മൊഗ്രാൽ, പി.കെ. അഷ്റഫ്, എൻ.എം. അബ്ദുല്ല, ഇർഷാദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. ജാബിർ തങ്കയം, ഖാദർ അലൂർ, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗർ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, ശറഫുദ്ദീൻ കടവത്ത്, അഷ്റഫ് ബോവിക്കാനം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.