മംഗളൂരു: എം.ആര്‍.പി.എല്‍ (മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ലിമിറ്റഡ്) ഉല്‍പാദനം വര്‍ഷം 25 മില്യണ്‍ ടണ്ണായി വര്‍ധിപ്പിക്കുമെന്ന് ചെയര്‍മാന്‍ ദിനേശ് കെ.സറഫ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 15 ദശലക്ഷം ടണ്ണാണ് ഉല്‍പാദനം. ഇപ്പോള്‍ ലക്ഷ്യമിടുന്ന വര്‍ധന 2020 ഏപ്രിലോടെ കൈവരിക്കാനാവും.1810 കോടി രൂപയാണ് ഇതിന് ചെലവു കണക്കാക്കുന്നത്. 2016--17ല്‍ 59415 കോടി രൂപയാണ് വിറ്റുവരവ്. നികുതികള്‍ കഴിച്ചുള്ള ലാഭം 3644 കോടി രൂപ. തൊട്ടുമുമ്പത്തെ വര്‍ഷം 50864 കോടി രൂപയായിരുന്നു വിറ്റുവരവ്. ലാഭം 1148 കോടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.