കണ്ണൂർ: സർവകലാശാലയുടെ ആഗസ്റ്റ് 23ന് ആരംഭിക്കുന്ന അവസാനവർഷ ബി.എ/ ബി.എസ്സി /ബി.കോം/ബി.ബി.എ/ബി.ബി.എ-ടി.ടി.എം/ബി.സി.എ/ബി.ബി.എം/ബി.എസ്.ഡബ്ല്യൂ/ബി.എ അഫ്ദലുൽ ഉലമ (മേഴ്സി ചാൻസ് പാർട്ട് 3) ഡിഗ്രി (സപിമെൻററി 2010ഉം അതിന് മുമ്പുമുള്ള അഡ്മിഷൻ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ-ഏപ്രിൽ 2017) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ (2008, 2009, 2010 അഡ്മിഷൻ ഗ്രേഡിങ് വിദ്യാർഥികളുടെ) വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവരവരുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് ഗസറ്റഡ് ഒാഫിസറെകൊണ്ട് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. 2007ഉം അതിനുമുമ്പുമുള്ള അഡ്മിഷൻ നോൺ ഗ്രേഡിങ് വിദ്യാർഥികൾ അവർക്ക് അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് 22 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. വിദ്യാർഥികൾ അപേക്ഷിച്ച കേന്ദ്രവും അവർക്ക് അനുവദിച്ച കേന്ദ്രവും (ബ്രാക്കറ്റിൽ) താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്. 1. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്, ഗവ. കോളജ് കാസർകോട്, ഗോവിന്ദപൈ മെമ്മോറിയൽ ഗവ. കോളജ് മഞ്ചേശ്വരം, സെൻറ് പയസ് x കോളജ് രാജപുരം, ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജ് എളേരിത്തട്ട്, ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജ് പടന്ന (കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസ്, പുത്തരിയടുക്കം, പാലത്തടം). 2. നിർമലഗിരി കോളജ് കൂത്തുപറമ്പ്, ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി, എം.ഇ.എസ് കോളജ് നരവൂർ സൗത്ത്, എൻ.എ.എം കോളജ് കല്ലിക്കണ്ടി (കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി (പാലയാട്) കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം). 3. എം.ജി കോളജ് ഇരിട്ടി, ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, പി.ആർ.എൻ.എസ്.എസ് കോളജ് മട്ടന്നൂർ, എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം, സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇരിക്കൂർ (സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഇരിക്കൂർ). 4. എസ്.എൻ കോളജ് കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ് കണ്ണൂർ (കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഒാഫ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം). 5. കോഒാപ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി, പയ്യന്നൂർ കോളജ്, സർ സയ്യിദ് കോളജ് തളിപ്പറമ്പ് (കോഒാപ് ആർട്സ് ആൻഡ് സയൻസ് കോളജ്, പിലാത്തറ). 6. ഗവ. കോളജ് മാനന്തവാടി, മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജ് മാനന്തവാടി (ഗവ. കോളജ് മാനന്തവാടി). പരീക്ഷാസമയം 1.30 മുതൽ 4.30വരെ (വെള്ളിയാഴ്ചകളിൽ രണ്ടു മുതൽ അഞ്ചുവരെ). രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി പ്രായോഗികപരീക്ഷ രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് ആൻഡ് സൈക്കോതെറപ്പിയുടെ (പി.ജി.ഡി.സി.പി) (റെഗുലർ/ സപ്ലിമെൻററി-മെയ് 2017) പ്രായോഗിക പരീക്ഷകൾ ആഗസ്റ്റ് 22, 23, 24, 25 തീയതികളിൽ തളാപ്പ് കമ്യൂണിറ്റി കോളജ് ഒാഫ് കൗൺസലിങ്ങിലും ആഗസ്റ്റ് 28, 29 തീയതികളിൽ തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്യൂണിറ്റി കോളജിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.