Posted On
date_range Updated On
date_range മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്: ഇന്ന് മുതല്‍ ഡ്രൈ ഡേ
മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ എട്ടിന് വൈകീട്ട് അഞ്ചുമണി വരെയും ആഗസ്റ്റ് 10നും ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ കലക്ടര്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭയുടെയും കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകളുടെയും പരിധിയിലുള്ള എല്ലാ മദ്യഷാപ്പുകളും ഈ ദിവസങ്ങളില്‍ അടച്ചിടണം. ഈ കാലയളവില്‍ അനധികൃത മദ്യവില്‍പനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ല എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.