പഴയങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ്​ കേന്ദ്രം; പ്രവൃത്തി ഉദ്ഘാടനം അഞ്ചിന്

പഴയങ്ങാടി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സർക്കാർ അനുവദിച്ച ഡയാലിസിസ് സ​െൻറർ താലൂക്ക് ആശുപത്രിവളപ്പിലെ കെട്ടിടത്തിൽ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളുടെ പ്രവൃത്തി ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ ശനിയാഴ്ച വൈകീട്ട് മൂന്നിന് നിർവഹിക്കുമെന്ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് സർക്കാർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രത്തിനായി അനുവദിച്ചത്. സർക്കാറി​െൻറ ആർദ്രം പദ്ധതിയിലൂടെ താലൂക്ക് ആശുപത്രിയുടെ വികസനവും സേവനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെയായിരുന്ന ഒ.പി സമയം രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ട്. മുഴുവൻസമയ കിടത്തിചികിത്സയും ആരംഭിച്ചു. നാല് സ്റ്റാഫ് നഴ്സി​െൻറയും ഒരു ലാബ് ടെക്നീഷ്യ​െൻറയും തസ്തിക പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രിവികസന സമിതിയുടെ തീരുമാനപ്രകാരം മൂന്ന് ജീവനക്കാരെ താൽക്കാലികമായി നിയമിച്ചു. സംസ്ഥാനത്ത് തന്നെ മാതൃകയായ പുനലൂർ ആശുപത്രി മാതൃകയിൽ പഴയങ്ങാടി താലൂക്ക് ആശുപത്രി വികസിപ്പിച്ചെടുക്കാൻ ശ്രമം ആരംഭിച്ചതായും ഇതി​െൻറ മുന്നോടിയായി പുനലൂർ ആശുപത്രി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും താലൂക്ക് ആശുപത്രി ഉദ്യോഗസ്ഥരും പഠനസന്ദർശനം നടത്തിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനീഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം എസ്.വി. അബ്ദുൽ റശീദ്, പി. ഗോവിന്ദൻ, കെ.പി. ആദർശ്, പി. ജാക്സൺ, സി. കുഞ്ഞിരാമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.