സ്വര്‍ണമാല കവര്‍ച്ച: പ്രതിയെ മാഹി പൊലീസ് ചോദ്യം ചെയ്തു

മാഹി: മാഹിയില്‍ നടന്ന സ്വര്‍ണമാല കവര്‍ച്ചകേസിലെ പ്രതി താമരശ്ശേരി, തച്ചംപൊയിലിലെ കരപൊയില്‍ വീട്ടില്‍ മുഹമ്മദ് നിസാറി(24)നെ കണ്ണൂര്‍ ജയിലില്‍ നിന്ന് മാഹി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ മാഹിയിലെ കേസുകളില്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 2015ല്‍ മാഹി, ചൂടിക്കാട് ഭാഗങ്ങളിലായി നടന്ന കവര്‍ച്ചാകേസുകളിലെ പ്രതിയാണ് നിസാര്‍. നടന്നുപോകുന്ന സ്ത്രീകളുടെ സ്വര്‍ണമാല ബൈക്കിലത്തെി പൊട്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. മാഹിയില്‍ നിന്നും മൂന്ന് കവര്‍ച്ചാ കേസുകളിലായി 16 പവനോളം സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പില്‍ ഒരു സ്ത്രീയുടെ മാല കവര്‍ച്ച നടത്തുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഇതേ തുടര്‍ന്ന് ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. മാഹിയില്‍ എത്തിച്ച പ്രതി കുറ്റസമ്മതം നടത്തി. എസ്്.ഐ വിപല്‍കുമാര്‍, കോണ്‍സ്റ്റബ്ള്‍മാരായ സരോഷ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘം ചോദ്യം ചെയ്ത ശേഷം പ്രതിയെ തിരികെ ജയിലിലയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.