തലശ്ശേരി: തലശ്ശേരിയുടെ ഗതകാല കുരുമുളക് പ്രതാപം തിരിച്ചുപിടിക്കാന്‍ പദ്ധതിയുമായി കതിരൂര്‍ ഗ്രാമപഞ്ചായത്ത്. കുരുമുളക് ഗ്രാമമാകുന്നതിന്‍െറ ഭാഗമായി കതിരൂരില്‍ ‘ഓരോവീട്ടിലും കുരുമുളകുവള്ളി’ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷീബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1498ല്‍ വാസ്കോഡഗാമ കപ്പല്‍ ഇറങ്ങുന്നതിനു മുമ്പുതന്നെ ലോകത്തിന്‍െറ പലഭാഗങ്ങളില്‍നിന്നും ‘കറുത്ത പൊന്ന്’ തേടി നിരവധി വ്യാപാരികള്‍ തലശ്ശേരിയില്‍ എത്തിയിരുന്നു. തലശ്ശേരി കടല്‍പ്പാലത്തിന് സമീപമുള്ള വ്യാപാരശാലകളില്‍നിന്ന് വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് എത്തുന്ന കുരുമുളക് ഇവര്‍ വാങ്ങിയിരുന്നു. സ്വര്‍ണംപോലും കൊടുത്ത് കുരുമുളക് വാങ്ങിക്കൊണ്ടുപോകുന്ന വ്യാപാരികളാല്‍ സമൃദ്ധമായിരുന്നു അക്കാലത്ത് തലശ്ശേരി. 600 വര്‍ഷത്തിലധികം പ്രാധാന്യമുള്ള തലശ്ശേരി കുരുമുളകിന്‍െറ പെരുമയില്‍ കൂടിയാണ് ലോകംമുഴുവന്‍ അറിയപ്പെട്ടത്. ഈ പെരുമ നിലനിര്‍ത്തുന്നതിനാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് കുരുമുളകുഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍െറഭാഗമായി പഞ്ചായത്തിലെ 800 വീടുകളിലും കുരുമുളകുവള്ളികള്‍ വിതരണം ചെയ്യും. സഹകരണ സ്ഥാപനങ്ങളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പടിപടിയായി പഞ്ചായത്തിലെ മുഴുവന്‍വീടുകളിലും കുരുമുളകുവള്ളികള്‍ നല്‍കി ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. സംഗീത, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍, അസി. സെക്രട്ടറി വി.എം. ഷീജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.