കണ്ണൂരില്‍ ചിത്രം തെളിഞ്ഞത് അഴീക്കോട്ടും കൂത്തുപറമ്പിലും

കണ്ണൂര്‍: ജില്ലയില്‍ എല്‍.ഡി.എഫ് 11 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇരുമുന്നണികളും തമ്മിലെ വ്യക്തമായ മത്സരചിത്രം തെളിയുന്നത് അഴീക്കോട്ടും കൂത്തുപറമ്പിലും മാത്രം. യു.ഡി.എഫിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ളെങ്കിലും കൂത്തുപറമ്പിലെ സിറ്റിങ് എം.എല്‍.എ കെ.പി. മോഹനന്‍ നേരത്തേതന്നെ രംഗത്തുള്ളതിനാല്‍ കെ.കെ. ശൈലജയുമായുള്ള പോരിന്‍െറ ചിത്രം വ്യക്തമായി. മറ്റു ചില മണ്ഡലങ്ങളില്‍ ധാരണയായെങ്കിലും യു.ഡി.എഫില്‍ ആശയക്കുഴപ്പം തുടരുകയാണ്. അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കെ.എം. ഷാജി ആഴ്ചകള്‍ക്ക് മുമ്പുതന്നെ പ്രചാരണം തുടങ്ങിയിരുന്നു. മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രന്‍ എം.വി. നികേഷ് കുമാര്‍ വ്യാഴാഴ്ച രംഗത്തിറങ്ങി. കെ.എം. ഷാജി ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചുവരെഴുത്തുകളും കണ്‍വെന്‍ഷനുകളും ഫ്ളക്സ് ബോര്‍ഡുകളുമായി അദ്ദേഹത്തിന്‍െറ പ്രചാരണം സജീവമായി. വോട്ടര്‍മാരെ നേരിട്ട് കാണാനും ഷാജി സമയം കണ്ടത്തെുന്നു. അഴീക്കോട് കഴിഞ്ഞാല്‍ രണ്ടുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ രംഗത്തത്തെിയെന്ന് പറയാവുന്നത് കൂത്തുപറമ്പിലാണ്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും കെ.കെ. ശൈലജക്കെതിരെ സിറ്റിങ് എം.എല്‍.എ ജനതാദള്‍ യു.വിലെ കെ.പി. മോഹനന്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ എല്‍.ഡി.എഫിന്‍െറ മുഴുവന്‍ സ്ഥാനാര്‍ഥികളും മണ്ഡലപര്യടനം തുടങ്ങി. ധര്‍മടത്ത് മത്സരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ബുധനാഴ്ച പാറപ്രത്താണ് ഒൗദ്യോഗികമായി പ്രചാരണം തുടങ്ങിയത്. കുടുംബ യോഗങ്ങള്‍ക്ക് പുറമെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചു. കൂത്തുപറമ്പിലെ കെ.കെ. ശൈലജ, തലശ്ശേരിയിലെ എ.എന്‍. ഷംസീര്‍, പേരാവൂരിലെ ബിനോയ് കുര്യന്‍ എന്നിവര്‍ പി. ജയരാജനെ കണ്ട് അനുഗ്രഹം വാങ്ങി. പാനൂരില്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയ കെ.കെ. ശൈലജ മേഖലയിലെ രക്തസാക്ഷി കുടുംബങ്ങളെ സന്ദര്‍ശിച്ചു. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് എസ് നേതാവ് കടന്നപള്ളി രാമചന്ദ്രന്‍ വ്യാഴാഴ്ച സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച അദ്ദേഹം ഒൗദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കും. എതിര്‍ സ്ഥാനാര്‍ഥിയെകുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കവെ, ഇരിക്കൂറില്‍ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ഥി കെ.ടി. ജോസും പ്രചാരണം തുടങ്ങി. ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), സി. കൃഷ്ണന്‍ (പയ്യന്നൂര്‍), ടി.വി. രാജേഷ് (കല്യാശ്ശേരി), ജയിംസ് മാത്യു (തളിപ്പറമ്പ്) എന്നിവരും പ്രചാരണം തുടങ്ങി. അതേസമയം, കണ്ണൂരും ഇരിക്കൂറും ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.