പയ്യന്നൂര്‍: പിലാത്തറ പീരക്കാംതടത്തില്‍ അപകടം പതിവാകുന്നു. മാസങ്ങള്‍ക്കകം രണ്ടു ജീവന്‍ പൊലിഞ്ഞപ്പോള്‍ നിരവധി പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. പുതിയ കെ.എസ്.ടി.പി റോഡ് തുടങ്ങുന്ന സ്ഥലത്ത് സിഗ്നല്‍ ഇല്ലാത്തതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് പീരക്കാംതടത്തെ മരണക്കളമാക്കുന്നത്. പെട്രാള്‍പമ്പിനടുത്തുനിന്നാണ് പഴയങ്ങാടിയിലേക്കുള്ള കെ.എസ്.ടി.പി പാത തുടങ്ങുന്നത്. നാലുവരിപ്പാതയാണ് ഇവിടെയുള്ളത്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇത് ഭീഷണിയാവുന്നു. ദേശീയപാതയില്‍ പിലാത്തറ ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് ബുധനാഴ്ച രാത്രി ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചത്. ലോറി പഴയങ്ങാടി ഭാഗത്തേക്ക് തിരിയുമ്പോഴാണ് അപകടം എന്നു പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് യുവാവ് റോഡില്‍ മരിച്ചിരുന്നു. റോഡുപണി പൂര്‍ത്തിയാവാത്തതിനാല്‍ ബോര്‍ഡ് വ്യക്തമായ രീതിയില്‍ സ്ഥാപിച്ചിട്ടില്ല. ചെറിയ അടയാളം മാത്രമാണുള്ളത്. ഇത് രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ കാണുന്നില്ല. ദേശീയപാതയിലൂടെ വരുന്ന വലിയ ഇതരസംസ്ഥാന വാഹനങ്ങള്‍ പെട്ടെന്ന് പുതിയ റോഡ് കാണുമ്പോള്‍ തിരിക്കുന്നു. അതുകൊണ്ട് റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതുവരെ അടച്ചിടുകയോ ഗതാഗതം നിയന്ത്രിക്കുകയോ വേണമെന്ന ആവശ്യവും ഉയരുന്നു. അതിനിടെ കുടുംബത്തിന്‍െറ അത്താണിയാണ് വ്യാഴാഴ്ച രാത്രി മരിച്ച സുനില്‍കുമാറിന്‍െറ വിയോഗത്തോടെ ഇല്ലാതായത്. തറവാട്ടുവീട്ടില്‍ പത്താമുദയത്തോടനുബന്ധിച്ചുള്ള അടിയന്തിര കര്‍മങ്ങള്‍ കഴിഞ്ഞ് താമസിക്കുന്ന ഉദിന്നൂരിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് സുനില്‍കുമാറിനെ മരണം തട്ടിയെടുത്തത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ അനില്‍കുമാറിനു ഗുരതരമായി പരിക്കേല്‍ക്കുകൂടി ചെയ്തതോടെ കുടുംബം പൂര്‍ണമായും ദുരിതത്തിലായി. സുനില്‍കുമാറിന്‍െറ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ചെങ്ങളത്തെ വീട്ടിലത്തെിച്ച് തറവാട്ടു വളപ്പില്‍ സംസ്കരിച്ചു. വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകളാണ് മൃതദേഹം കാണാനത്തെിയത്. പരിയാരം മെഡിക്കല്‍കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അനില്‍കുമാറിനെ ജ്യേഷ്ഠന്‍െറ മരണവാര്‍ത്ത ഇതുവരെ അറിയിച്ചിട്ടില്ല. ടി.വി. രാജേഷ് എം.എല്‍.എ, എം.പി. ഉണ്ണികൃഷ്ണന്‍, എന്‍. നാരായണന്‍, പി.പി. ദാമോദരന്‍ തുടങ്ങിയവര്‍ സുനില്‍കുമാറിന്‍െറ വീട്ടിലത്തെി അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.