മട്ടന്നൂര്‍: തുലാവര്‍ഷം ശക്തി പ്രാപിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പ്രവൃത്തി തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയുള്ളതിനാല്‍ നിര്‍മാണ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ഇപ്പോള്‍ ദിനംപ്രതി 20 മണിക്കൂറോളമാണ് മൂര്‍ഖന്‍ പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. തൊഴിലാളികളെയും മേല്‍നോട്ടക്കാരെയും വിവിധ ഘട്ടങ്ങളായി തിരിച്ച് നാലും അഞ്ചും ഷിഫ്റ്റ് ഏര്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടക്കുന്നത്. പകല്‍ സമയത്തെ നിശ്ചിത പരിധിക്കു ശേഷമുള്ള ഷിഫ്റ്റുകാര്‍ക്ക് അധിക വേതനവും നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ മഴക്കാലത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ ഒട്ടേറെ ദിവസം നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനത്തില്‍ 93 ദിവസം നഷ്ടപ്പെട്ടതായി കഴിഞ്ഞമാസം 28ന് മൂര്‍ഖന്‍ പറമ്പില്‍ റണ്‍വേ, ഏപ്രണ്‍, ടെര്‍മിനല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി കെ. ബാബു വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടി നഷ്ടപ്പെട്ട ദിനങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞ ദിവസം മുതല്‍ പദ്ധതി പ്രദേശത്ത് കൂടുതല്‍ അത്യാധുനിക ഉപകരണങ്ങളത്തെി. നിരവധി വാഹനങ്ങളിലായത്തെിച്ച പടുകൂറ്റന്‍ യന്ത്രഭാഗങ്ങള്‍ മൂര്‍ഖന്‍പറമ്പില്‍ നിന്നു കൂട്ടി യോജിപ്പിക്കുകയായിരുന്നു. ടാറും അനുബന്ധ ഉല്‍പന്നങ്ങളും ഏറ്റവും എളുപ്പം മിശ്രിതമാക്കുന്ന എച്ച്.ഒ.ടി പ്ളാന്‍റ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കരാറുകാര്‍ക്കും ഊര്‍ജസ്വലത കൈവന്നിരിക്കുകയാണ്. പദ്ധതി പ്രദേശത്ത് കോണ്‍ക്രീറ്റിനു മുകളില്‍ ടാര്‍ ചെയ്യുന്ന റണ്‍വേ ഭാഗത്തും മറ്റും മഴച്ചാറല്‍ പോലും ഏല്‍ക്കാതിരിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്തു നിന്നുള്ള ഡ്രെയിനേജുകളിലെ വെള്ളം ഒഴുകിപ്പോകാന്‍ മൂന്നു മീറ്റര്‍ വീതിയില്‍ തോട് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനം ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.