സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചതായി പരാതി

ശ്രീകണ്ഠപുരം: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡായ പൂപ്പറമ്പില്‍ ഒൗദ്യോഗിക യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതായി പരാതി. പൂപ്പറമ്പ് വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ എന്‍.കെ. ശ്രീനാഥിന്‍െറ പത്രികയാണ് പിന്‍വലിപ്പിച്ചത്. പത്രിക പിന്‍വലിക്കേണ്ട അവസാന ദിനമായ ശനിയാഴ്ച രാവിലെ ശ്രീനാഥിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയുമായിരുന്നുവെന്ന് എ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച ശ്രീനാഥിന്‍െറ വോട്ടഭ്യര്‍ഥിച്ചുള്ള പ്രചാരണ ബോര്‍ഡുകളും ഒരു സംഘം നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ശ്രീനാഥിന്‍െറ പത്രിക പിന്‍വലിക്കല്‍ നടന്നത്. ഇദ്ദേഹത്തെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും മൊബൈല്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണുള്ളതെന്നും പറയപ്പെടുന്നു. ഐ ഗ്രൂപ്പിലെ ജോസുകുട്ടിയാണ് നിലവില്‍ ഇവിടെ സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ളത്. തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരം ബ്ളോക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് പി.ജെ. ആന്‍റണി, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്‍റ് മാര്‍ഗരറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കെ.പി.സി.സിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതൃത്വം ഒൗദ്യോഗികമായി തീരുമാനിച്ച് പത്രിക നല്‍കി മത്സരത്തിനിറങ്ങിയ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ച സംഭവം വിവാദമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.