രാമന്തളിയില്‍ നാലിടത്ത് കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍

പയ്യന്നൂര്‍: മുന്നണിബന്ധത്തില്‍ വിള്ളല്‍ വീണ രാമന്തളി ഗ്രാമപഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍. ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതിനാല്‍ കോണ്‍ഗ്രസ് 12 വാര്‍ഡുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളില്‍ മുസ്ലിംലീഗും മത്സരിക്കുന്നു. കോണ്‍ഗ്രസ് രണ്ടും സി.പി.എം മൂന്നും സ്വതന്ത്ര സ്ഥാനാഥികളെയാണ് പരീക്ഷിക്കുന്നത്. രണ്ട്, മൂന്ന്, 11, 12 വാര്‍ഡുകളിലാണ് യു.ഡി.എഫിലെ പ്രധാന പാര്‍ട്ടികള്‍ തമ്മില്‍ പോര്‍ക്കളത്തില്‍ ഏറ്റുമുട്ടുക. പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും ബി.ജെ.പിയും മത്സര രംഗത്തുണ്ട്. രണ്ടുതവണ തുല്യ നിലയിലായി നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്താണ് രാമന്തളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിന്‍െറ കുറവില്‍ ഭരണം കൈവിടുകയും ചെയ്തു. ഇവിടെയാണ് യു.ഡി.എഫിലെ ഘടകകക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. രാമന്തളിയിലെ സ്ഥാനാര്‍ഥികള്‍: കോണ്‍ഗ്രസ്- 2. കെ. ശശി, 3. ഇ.വി. അബ്ദുല്‍ ഗഫൂര്‍, 4. കെ. പത്മനാഭന്‍ നമ്പ്യാര്‍, 5. കെ.എം. കോമളം, 6. വി.വി. ഉണ്ണികൃഷ്ണന്‍, 7. വി. സജി (കോണ്‍. സ്വത.), 8. പി. സുനില്‍കുമാര്‍,11. ഒ. വിമല (കോണ്‍. സ്വത.), 12. പി.പി. റജിമ, 13. ടി.കെ. പ്രീത, 14. കെ.പി. മഹിതാ മോഹന്‍. മുസ്ലിംലീഗ്: 1. കെ.വി. ആബിദ, 2. ചെറുകിണിയന്‍ ജയരാജന്‍, 3. മോണങ്ങാട്ട് മൊയ്തു, 9. എം. ഷറഫുന്നിസ, 10. കെ. ബിന്ദു, 11. എന്‍.പി. കുഞ്ഞിബീവി, 12. എന്‍.പി. ഹസീന, 15. സി.കെ. റഫീന. സി.പി.എം: 1. ടി.കെ. ഹസീന (എല്‍.ഡി.എഫ് സ്വത.), 2. സി. ചന്ദ്രന്‍, 3. കെ. കൃഷ്ണന്‍, 4. എം.വി. ഗോവിന്ദന്‍, 5. എ.വി. സുനിത, 6. ടി. ജനാര്‍ദനന്‍, 7. പരത്തി ദാമോദരന്‍, 8. കെ. അനില്‍കുമാര്‍, 9. പി. ഷാജിനി, 10. എം. അനിത, 11. കെ. ശൈലജ (സി.പി.എം സ്വത.), 12. പി.പി. ശകുന്തള, 13. ടി.കെ. വേണുഗോപാലന്‍ (സി.പി.എം സ്വത.), 14. എ. വത്സല, 15. കെ.കെ. ശശിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.