മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ 74 ദിവസം മാത്രം അവശേഷിക്കേ വിദൂര ഭാവിയിലുണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാന സാധ്യത മുന്നില്‍ക്കണ്ട് കൈത്തോടുകള്‍ നിര്‍മിച്ചുതുടങ്ങി. പദ്ധതി പ്രദേശത്തിനു ചുറ്റിലുമാണ് വിവിധ കേന്ദ്രങ്ങളില്‍ ഓവുചാലുകളുടെയും കൈത്തോടുകളുടെയും നിര്‍മാണ പ്രവര്‍ത്തനം ആരം ഭിച്ചത്. കുന്നുകളും താഴ്വരകളുമായിരുന്ന മൂര്‍ഖന്‍ പറമ്പില്‍ മലകള്‍ ഇടിച്ചുനിരത്തി താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തിയതോടെ ജലസ്രോതസ്സുകള്‍ മിക്കതും മൂടപ്പെട്ടിരുന്നു. കൈത്തോടുകളും നീര്‍ച്ചാലുകളും ഇല്ലാതായതോടെ മഴക്കാലത്ത് വെള്ളം എവിടേക്കും ഒഴുകാവുന്ന സാഹചര്യമാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 320 മുതല്‍ 340 വരെ അടി ഉയരത്തിലുള്ളതായിരുന്നു മൂര്‍ഖന്‍പറമ്പിലെ മലനിരകള്‍. റണ്‍വേ നിര്‍മിച്ചത് 320 അടി ഉയരമുള്ള മലയിലും ടെര്‍മിനല്‍ സ്റ്റേഷന്‍ പണിതത് 340 അടി ഉയരമുള്ള മലയിലുമാണ്. വരും വര്‍ഷങ്ങളില്‍ സ്വാഭാവിക നീരൊഴുക്ക് ഏത് മേഖലകളിലേക്കായിരിക്കുമെന്ന് വ്യക്തമല്ല. തുടര്‍ന്നാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍െറ പ്രശ്നങ്ങള്‍ മറികടക്കാന്‍ ഓവുചാലുകളും കൈത്തോടുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിനായി കിയാല്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് 28.12 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് മൂര്‍ഖന്‍പറമ്പിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടായേക്കാമെന്ന് കഴിഞ്ഞവര്‍ഷം ‘മാധ്യമം’ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രദേശത്ത് നാശനഷ്ടമുണ്ടാവാന്‍ സാധ്യതയുള്ളതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം മന്ത്രി കെ. ബാബുവിനോടും സൂചിപ്പിച്ചിരുന്നു. ആശങ്ക പോലെതന്നെ ഇക്കഴിഞ്ഞ മഴക്കാലത്ത് ചുറ്റുമുള്ള ജനവാസ പ്രദേശങ്ങളില്‍ മലവെള്ളം കുത്തിയൊഴുകി ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പദ്ധതിപ്രദേശത്ത് മണ്ണിട്ട് ഉയര്‍ത്തിയ ചെരിവുകളില്‍ പുല്ലു വെച്ചുപിടിപ്പിച്ചതായും മഴക്കാലത്ത് പദ്ധതിപ്രദേശത്തുനിന്ന് മണ്ണൊലിപ്പുണ്ടാകില്ളെന്നും കിയാല്‍ വ്യക്തമാക്കിയിരുന്നെങ്കിലും വേനല്‍ മഴയില്‍ത്തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ചളി ഒഴുകിവരുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളും പദ്ധതി പ്രദേശത്തിനു ചുറ്റും ഓവുചാലുകളും കൈത്തോടുകളും നിര്‍മിക്കാന്‍ പ്രേര കമായി. കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് പദ്ധതി പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ മൂന്ന് മേഖലകളാക്കിത്തിരിച്ച് നീരൊഴുക്ക് തിരിച്ചുവിടാന്‍ നീക്കം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. താല്‍ക്കാലിക പരിഹാരത്തിന് കിയാല്‍ അന്ന് 10 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.