കണ്ണൂര്‍: കരകൗശല വസ്തുക്കളുടെ കമനീയത പകര്‍ന്ന് ഗുജറാത്ത് കരകൗശല മേള. കേരളീയ കളിമണ്‍ ഉല്‍പന്നങ്ങളുടെ തനിമയും പുതുമയും മേളയെ ആകര്‍ഷകമാക്കുന്നു. കോഴിക്കോട് സ്വദേശിയായ വീട്ടമ്മ വിജിലയുടെ കരവിരുതില്‍ വിരിഞ്ഞ കളിമണ്‍ ഉല്‍പന്നങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. റാന്തല്‍, മണി, വിവിധ രൂപങ്ങള്‍, പാത്രങ്ങള്‍, കണ്ണാടി ഫ്രെയിമുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് ശേഖരത്തില്‍. 110 മുതല്‍ 4000 രൂപ വരെ വില വരും. രാജസ്ഥാന്‍ രത്നം പതിച്ച ആഭരണങ്ങള്‍ മേളയുടെ പ്രത്യേകതയാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്ര, ബംഗാള്‍, തമിഴ്നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളില്‍നിന്നുള്ള കൈത്തറിതുണികള്‍, തുകല്‍ ബാഗുകള്‍, മരത്തില്‍ തീര്‍ത്ത കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്നത്. കരകൗശല വസ്തുക്കളുടെ തത്സമയ നിര്‍മാണവും മേളയില്‍ ദര്‍ശിക്കാം. കേന്ദ്ര സര്‍ക്കാറിന്‍െറ ഡവലപ്മെന്‍റ് സ്കീം പ്രകാരം കരകൗശല കലാകാരന്മാരെ സഹായിക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് മേളയുടെ ലക്ഷ്യം. കൈത്തറി വസ്ത്രങ്ങള്‍ക്ക് 20ഉം കരകൗശല ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. മഹാത്മ മന്ദിരത്തില്‍ നടക്കുന്ന മേള 25ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.