പി.കെ. രാഗേഷിന്‍െറ ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ പഞ്ഞിക്കല്‍ വാര്‍ഡില്‍ കോണ്‍ഗ്രസും ലീഗും ഏറ്റുമുട്ടും. ലീഗ് കെ.പി. റാസിക്കിനെയും കോണ്‍ഗ്രസ് പി.കെ. രാഗേഷിനെയും സ്ഥാനാര്‍ഥികളായി അംഗീകരിച്ച് പത്രിക നല്‍കി. തെരഞ്ഞെടുപ്പു ചര്‍ച്ച തുടങ്ങിയ നിമിഷം മുതല്‍ തര്‍ക്കത്തിലേക്കു നീങ്ങിയ പഞ്ഞിക്കല്‍ വാര്‍ഡ് വരും ദിവസങ്ങളിലും സംഘര്‍ഷങ്ങളിലേക്കും ഏറ്റുമുട്ടലിലേക്കും മുന്നണിയെ തള്ളിവിടും. എ ഗ്രൂപ്പില്‍ പെട്ട ആറു പേരുമായി വന്ന് വിവിധ വാര്‍ഡുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിമതസ്വരം ഉയര്‍ത്തിയുള്ള പി.കെ. രാഗേഷിന്‍െറ ഭീഷണിക്കുമുന്നില്‍ വഴങ്ങിയാണ് കോണ്‍ഗ്രസ് അവരുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥി പട്ടികയില്‍ രാഗേഷിനെ ഉള്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ പ്രകടനവുമായത്തെിയ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു രാഗേഷിന്‍െറയും കൂട്ടരുടെയും പത്രിക സമര്‍പ്പണം. പി.കെ. രാഗേഷ് പഞ്ഞിക്കല്‍ വാര്‍ഡിലേക്കും കെ.പി. അനിത പള്ളിയാ മൂല ഡിവിഷനിലേക്കും ബാലകൃഷ്ണന്‍ കുന്നാവിലേക്കും ലീല പള്ളിക്കുന്നിലേക്കും പി.വി. ശോഭന ചാലാട് ഡിവിഷനിലേക്കുമാണ് നോമിനേഷന്‍ നല്‍കിയത്. ഇതോടെ പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവേണ്ടെന്ന നിലയില്‍ അവസാന നിമിഷമാണ് രാഗേഷിനെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മാത്രമല്ല, മറ്റൊരു പ്രവര്‍ത്തകന്‍െറ പേരിലും ഈ വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മറ്റു വാര്‍ഡുകളില്‍ രാഗേഷിന്‍െറ നിര്‍ദേശാനുസരണം പത്രിക നല്‍കിയിട്ടുള്ളവര്‍ പത്രിക പിന്‍വലിച്ചില്ളെങ്കില്‍ ഈ സ്ഥാനാര്‍ഥിയെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് മത്സരിപ്പിക്കുകയാണ് തന്ത്രം. യു.ഡി.എഫ് മുന്നണിയിലെ കരുത്തരെന്ന സ്ഥാനമാണ് കോണ്‍ഗ്രസിനുള്ളതെങ്കിലും പഞ്ഞിക്കല്‍ വാര്‍ഡുമായി ബന്ധപ്പെട്ട് ഇരട്ട പരാജയം ഏറ്റുവാങ്ങാനുള്ള യോഗമുണ്ടായതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപക വിമര്‍ശവുമുണ്ട്. സീറ്റ് ചര്‍ച്ചകളില്‍ ലീഗിനെ അനുനയിപ്പിക്കാന്‍ കഴിയാത്തതിലും പി.കെ. രാഗേഷിന്‍െറ നേതൃത്വത്തില്‍ എ ഗ്രൂപ് ഉയര്‍ത്തിയ ഭീഷണി മറികടക്കാനാകാത്തതുമാണ് കോണ്‍ഗ്രസിനേറ്റ പരാജയം. രണ്ടര വര്‍ഷം കൂടുമ്പോള്‍ ഭരണം പങ്കുവെച്ചിരുന്ന അവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ പകുതി സീറ്റ് ആവശ്യപ്പെട്ട ലീഗിന് 18 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് അനുവദിച്ചു നല്‍കിയത്. പഞ്ഞിക്കല്‍ ഡിവിഷന്‍ ഒരുതരത്തിലും നല്‍കില്ളെന്ന് കോണ്‍ഗ്രസും ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നാല്‍, പതിനെട്ടിനു പുറമെ കൈക്കരുത്തുകൊണ്ടാണെങ്കിലും ഒരു സീറ്റുകൂടി എന്ന നിലയിലാണ് പഞ്ഞിക്കലില്‍ ലീഗ് പിടിമുറക്കിയിരിക്കുന്നത്. എന്തുവന്നാലും ഈ ഡിവിഷനില്‍ മത്സരിക്കുമെന്നു തന്നെയാണ് കോര്‍പറേഷന്‍െറ ചുമതലയുള്ള ടി.എ. താഹ പറയുന്നത്. പഞ്ഞിക്കല്‍ വാര്‍ഡിലെ വോട്ടുനിലയില്‍ അല്‍പം മേല്‍ക്കൈയുള്ളത് ലീഗിനു തന്നെയാണെന്നതും ഇവരെ ഉറപ്പിച്ചു നിര്‍ത്തുന്നു. എന്നാല്‍, ലീഗിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും ലീഗ് നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.