നന്മയുള്ളവര്‍ കൈപിടിച്ചാല്‍ ദേവതീര്‍ഥ് നടക്കും

ഉരുവച്ചാല്‍: ദേവതീര്‍ഥിന് വയസ്സ് ആറ് കഴിഞ്ഞെങ്കിലും ജന്മനാ ഇരു കാലുകള്‍ക്കും സ്വാധീനക്കുറവുള്ളതിനാല്‍ ഇനിയും നടക്കാനായിട്ടില്ല. മറ്റു കുട്ടികളെപ്പോലെ നടക്കാനും ഓടിക്കളിക്കാനും മോഹമുണ്ടെങ്കിലും ചികിത്സാ ചെലവാണ് പ്രതിബന്ധം. ഉരുവച്ചാല്‍ ഇടപ്പഴശ്ശി കാഞ്ഞിലേരി ശ്രീ ദീപത്തില്‍ പ്രജിഷയുടെ മകനാണ് ദേവതീര്‍ഥ്. നിരവധി ആശുപത്രികളില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിയിട്ടും തനിച്ച് ഒന്ന് നില്‍ക്കാന്‍ ദേവതീര്‍ഥിന് കഴിയുന്നില്ല. ചികിത്സ നടത്തിയിട്ട് കടംകയറി നില്‍ക്കുകയാണ് ദേവതീര്‍ഥിന്‍െറ കുടുംബം. ലക്ഷക്കണക്കിന് രൂപ ചികിത്സക്കു ചെലവായി. മംഗളൂരു, മണിപ്പാല്‍ ആശുപത്രികളിലായിരുന്നു ചികിത്സ. രണ്ട് വര്‍ഷക്കാലം ഫിസിയോതെറപ്പിയും നടത്തി. പണം തീര്‍ന്നതല്ലാതെ ദേവതീര്‍ഥിന് മാറ്റമൊന്നുമുണ്ടായില്ല. ഇപ്പോള്‍ മാനന്തവാടി മക്കിമലയില്‍ ആയുര്‍വേദ ചികിത്സ നടത്തുകയാണ്. ആയുര്‍വേദ ചികിത്സ ഫലം കാണുന്നുണ്ടെങ്കിലും തുടര്‍ ചികിത്സക്കുള്ള പണം കണ്ടത്തൊനാവാതെ കുഴയുകയാണ് കുടുംബം. ചുവരും മറ്റും പിടിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങിയെങ്കിലും മാസത്തില്‍ 10,000 രൂപയോളം മരുന്നിന് മാത്രം ചെലവാകുന്നു. മാനന്തവാടിയിലേക്കുള്ള യാത്രാ ചെലവും താങ്ങാനാവുന്നില്ല. ഉദാരമതികളുടെ സഹായം ലഭിച്ചാല്‍ മാത്രമേ ചികിത്സ തുടരാനാവൂ. മട്ടന്നൂര്‍ നഗരസഭയിലെ പഴശ്ശി ബഡ് സ്കൂളില്‍ വിദ്യാര്‍ഥിയാണ് ദേവതീര്‍ഥ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.