കണ്ണൂര്‍: ജില്ലയില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് 8083 മത്സരാര്‍ഥികളില്‍ നിന്നായി ലഭിച്ചത് 9548 നാമനിര്‍ദേശ പത്രികകള്‍. ബുധനാഴ്ച മാത്രം 3739 പത്രികകളാണ് സമര്‍പ്പിച്ചത്. 71 ഗ്രാമപഞ്ചായത്തുകളിലേക്ക് ഡെമ്മി ഉള്‍പ്പെടെ 6339 പത്രികകളാണ് ലഭിച്ചത്. 5479 പേരാണ് മത്സരാര്‍ഥികളായുള്ളത്. ബുധനാഴ്ച മാത്രം 2170 പത്രികകള്‍ ലഭിച്ചു. 11 ബ്ളോക് പഞ്ചായത്തുകളിലേക്ക് 702 സ്ഥാനാര്‍ഥികള്‍ 822 പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവസാന ദിവസം 439 പേരാണ് പത്രിക നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ 24 ഡിവിഷനുകളിലേക്ക് 131 സ്ഥാനാര്‍ഥികളുണ്ട്. ഇവരില്‍ നിന്ന് 179 പത്രികകളാണ് ആകെ കിട്ടിയത്. ബുധനാഴ്ച 88 പേര്‍ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നഗരസഭകളിലേക്ക് 1387 സ്ഥാനാര്‍ഥികളില്‍നിന്ന് 1700 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ബുധനാഴ്ച മാത്രം 738 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഭരണസമിതിയുടെ കാലാവധി തികയാത്തതിനാല്‍ മട്ടന്നൂര്‍ നഗരസഭയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല. പുതുതായി നിലവില്‍ വന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ 55 ഡിവിഷനുകളിലേക്ക് 384 പേരാണ് പത്രിക നല്‍കിയത്. ഇവരില്‍നിന്ന് 501 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ബുധനാഴ്ച 301 പേര്‍ പത്രിക സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.