മെഡിക്കല്‍ ഷോപ്പുകള്‍ ഇന്ന് അടച്ചിടും

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ ജനദ്രോഹ ഒൗഷധ നിയമ നിര്‍മാണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇ-കോമേഴ്സിലൂടെ ഒൗഷധങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത് വന്‍ വിപത്തിനിടയാക്കും. ജീവന്‍ രക്ഷാ മരുന്നുകള്‍ മറ്റ് വസ്തുക്കള്‍പോലെ ഇന്‍റര്‍നെറ്റ് ശൃംഖലയിലൂടെ ഡോക്ടര്‍മാരുടെ ശിപാര്‍ശയും ഫാര്‍മസിസ്റ്റിന്‍െറ നേരിട്ടുള്ള ചുമതലയുമില്ലാതെ വിപണനം ചെയ്യുന്നത് രോഗികളോട് ചെയ്യുന്ന അനീതിയാണ്. വ്യാപകമായ തോതില്‍ വ്യാജ മരുന്നുകള്‍ വിപണിയില്‍ എത്തുന്നതിന് കാരണവുമാകും. മനോരോഗത്തിന് മാത്രം നല്‍കുന്ന സൈക്കോട്രോപിക്ക് ഒൗഷധങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത ഇവയുടെ ഉപയോഗം വര്‍ധിപ്പിക്കുകയും യുവതലമുറയെ മയക്കുമരുന്ന് അടിമകളാക്കുകയും ചെയ്യും. ഗര്‍ഭ നിരോധന മരുന്നുകളുടെയും ഉത്തേജക മരുന്നുകളുടെയും നേരിട്ടുള്ള ലഭ്യത മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സമൂഹത്തിന്‍െറ ഭദ്രതയെതന്നെ ബാധിക്കും. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് ഓണ്‍ലൈന്‍ വഴി രോഗികളിലത്തെുന്നത് ജീവനു തന്നെ ഹാനികരമാകും. ഓണ്‍ലൈന്‍ മരുന്ന് വില്‍പന ഒൗഷധ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെയും തൊഴിലാളികളുടെയും നിലനില്‍പ് തന്നെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി. സദാനന്ദന്‍, എം.വി. രാമകൃഷ്ണന്‍, അനന്തനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.