മലപ്പട്ടത്ത് നന്നങ്ങാടികള്‍ കണ്ടത്തെി

ഇരിക്കൂര്‍: മലപ്പട്ടം പഞ്ചായത്തിലെ തലക്കോട് വെല്‍ഡിങ് കടയുടെ മുറ്റത്തു നിന്ന് മണ്ണ് നീക്കുന്നതിനിടെ രണ്ട് നന്നങ്ങാടികള്‍ (മുന്‍കാലത്ത് ശവസംസ്കാരത്തിന് ഉപയോഗിച്ചിരുന്ന മണ്‍ഭരണി) കണ്ടത്തെി. ഒന്നര മീറ്ററോളം വ്യാസവും ഒരുമീറ്റര്‍ ആഴവുമുള്ള ഒന്നും 15 സെ.മീറ്റര്‍ വ്യാസവും 10 സെ.മീറ്റര്‍ ആഴവുമുള്ള മറ്റൊന്നുമാണ് കണ്ടത്തെിയത്. രണ്ടില്‍ നിന്നും ദ്രവിച്ച അസ്ഥിപ്പൊടിയെന്ന് സംശയിക്കുന്ന വസ്തുവും ലഭിച്ചിട്ടുണ്ട്. മണ്ണ് നീക്കുന്നതിനിടെ ഇവയുടെ മുകള്‍ഭാഗം തകര്‍ന്നത് കാരണം പുറത്തത്തെിച്ചിട്ടില്ല. പുരാവസ്തു അധികൃതരെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍. 200 കൊല്ലത്തോളം പഴക്കമുണ്ടാകുമെന്ന് കണക്കാക്കുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത് കാണാനത്തെുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.