നഗരത്തിന് ഉത്സവഛായ പകര്‍ന്ന് നവരാത്രി ആഘോഷം തുടങ്ങി

കണ്ണൂര്‍: നഗരത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. ഇനി സംഗീതത്തിന്‍െറയും കലകളുടെയും വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന രാത്രികള്‍. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ സരസ്വതി പൂജയോടെയാണ് നവരാത്രി ആഘോഷത്തിന് തുടക്കമായത്. കണ്ണൂര്‍ മുനീശ്വരന്‍ കോവിലില്‍ പ്രത്യേക പൂജകളോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. വൈകീട്ട് കലക്ടര്‍ പി. ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. മുനീശ്വരന്‍ കോവില്‍ കമ്മിറ്റി പ്രസിഡന്‍റ് പി.പി. വിനോദ് അധ്യക്ഷത വഹിച്ചു. പിള്ളയാര്‍ കോവിലില്‍ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എം. ദിനേശന്‍ അധ്യക്ഷത വഹിച്ചു. സ്വാമിനി അപൂര്‍വാനന്ദ സരസ്വതി മുഖ്യാതിഥിയായിരുന്നു. എ.വി. അശോകന്‍ സവാഗതവും കെ.പി. ഉഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത കച്ചേരി അരങ്ങേറി. ആയിക്കര മുത്തുമാരിയമ്മന്‍ കോവിലില്‍ കാലത്ത് ഗണപതി ഹോമം നടന്നു. രാത്രി കൊടിയേറ്റി. കോവിലില്‍ നിന്ന് വാദ്യഘോഷത്തോടെ ഘോഷയാത്ര പോയി ബേബി ബീച്ച് മാരിയമ്മന്‍ കോവിലില്‍ കരകം ചൂടിക്കല്‍ ചടങ്ങ് നടത്തി. താളിക്കാവ് മുത്തുമാരിയമ്മന്‍ കോവിലില്‍ ഇന്‍കം ടാക്സ് അസി. കമീഷണര്‍ കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. രാജേഷ് വാര്യര്‍, എം.എസ്.ബി. രമേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.