ഇരിക്കൂറില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

ഇരിക്കൂര്‍: ഇരിക്കൂറില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ അങ്കത്തിന്. 13 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി ഇരു മുന്നണികളും മത്സരിക്കും. ഇവിടെ മുസ്ലിംലീഗും കോണ്‍ഗ്രസും മാസങ്ങളായി അകല്‍ച്ചയിലാണ്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.ആര്‍. അബ്ദുല്‍ ഖാദര്‍ എടയന്നൂരിലെ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രസംഗിച്ചതോടെയാണ് ഇരുകൂട്ടരും അകല്‍ച്ച തുടങ്ങിയത്. 40 വര്‍ഷക്കാലം ഇരിക്കൂര്‍ പഞ്ചായത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും ഭരണം നടത്തിയെങ്കിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിരുന്നില്ളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഐ.എന്‍.എല്ലും സഖ്യകക്ഷികളായാണ് ഇരിക്കൂറില്‍ ഭരിച്ചിരുന്നത്. ഐ.എന്‍.എല്‍ ഇത്തവണ സി.പി.എമ്മിനോടൊപ്പമാണ് മത്സരിക്കുന്നത്. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, മന്ത്രി കെ.സി. ജോസഫും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും ഒട്ടേറെതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്ക് മത്സരിക്കണമെന്ന് വാശിപിടിക്കുകയായിരുന്നു. ലീഗ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.