നീലേശ്വരം കച്ചേരിക്കടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തിലുള്ള കച്ചേരിക്കടവ് പുഴക്ക് കുറുകെ റോഡ് പാലം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. നിടുങ്കണ്ട ഇറക്കം കഴിഞ്ഞാല്‍ കച്ചേരിക്കടവിലേക്കുള്ള 100 മീറ്റര്‍ റോഡ് അവസാനിക്കുന്നത് പുഴക്കരയിലാണ്. പാലം നിര്‍മിച്ചാല്‍ നഗരത്തിലെ മുഴുവന്‍ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. നഗരം വികസിക്കുന്നത് മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ മെയിന്‍ ബസാര്‍ വരെയാണ്. ഈ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗത സ്തംഭനമുണ്ടാകുന്നത്. പാലം നിര്‍മിക്കുകയാണെങ്കില്‍ ഹൈവേ ചുറ്റുന്ന വണ്ടികള്‍ക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സാധിക്കും. ചെറിയ പുഴയായതിനാല്‍ പാലം നിര്‍മാണത്തിന് തുച്ഛമായ തുക മതിയാകും. പുഴയുടെ ഇരു കരകളിലും റോഡുള്ളതുമൂലം പാലം നിര്‍മാണം എളുപ്പവുമാണ്. നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഹൈവേ ജങ്ഷനില്‍നിന്ന് ബസ്സ്റ്റാന്‍ഡിലേക്കുള്ള പാതയില്‍ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ കച്ചേരിക്കടവ് റോഡ് പാലം യാഥാര്‍ഥ്യമാക്കിയാല്‍ സാധിക്കും. നീലേശ്വരത്തിന്‍െറ വികസനത്തിന് വന്‍ കുതിപ്പുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.