ബാങ്ക്​ ജീവനക്കാർ പണിമുടക്കി

തൊടുപുഴ: ട്രേഡ് യൂനിയൻ പ്രവർത്തനത്തിൻെറ പേരിൽ യുവനേതാക്കെള തിരഞ്ഞുപിടിച്ച് ശിക്ഷാനടപടി സ്വീകരിക്കുന്നതായ ി ആരോപിച്ച് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ ദേശീയ സെക്രട്ടറി സുജിത് രാജുവിനെ മാനദണ്ഡങ്ങൾ ലംഘിച്ച് കോട്ടയം പെരുന്നയിൽനിന്ന് തമിഴ്നാട്ടിലെ കാശിധർമം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിയ ജീവനക്കാർ ജില്ലയിൽ തൊടുപുഴയിലും അടിമാലിയിലും കട്ടപ്പനയിലും പ്രകടനവും ധർണയും നടത്തി. തൊടുപുഴയിൽ ഫെഡറൽ ബാങ്ക് റീജനൽ ഒാഫിസിനു മുന്നിൽ നടന്ന ധർണ എ.കെ.ബി.ഇ.എഫ് ജില്ല സെക്രട്ടറി നഹാസ് പി. സലിം ഉദ്ഘാടനം ചെയ്തു. എൻ.പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എബിൻ ജോസ്, പി.കെ. ജബ്ബാർ, അനീഷ് ജയൻ എന്നിവർ സംസാരിച്ചു. സാനിഫ് ബഷീർ, പോൾ വർഗീസ്, ജെസിൽ ജെ. വേളച്ചേരിൽ, അജയ് ടി. ചെലകണ്ടം എന്നിവർ നേതൃത്വം നൽകി. രാജാക്കാട്: ഫെഡറൽ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്ന് ഇടപാടുകൾ തടസ്സപ്പെട്ടു. വിവിധ ബ്രാഞ്ചുകളിൽനിന്നെത്തിയവർ ബാങ്കിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന അറിയിപ്പ് കണ്ടപ്പോൾ മാത്രമാണ് സമരത്തെപ്പറ്റി അറിയുന്നത്. പണിമുടക്ക് വ്യാപാരികൾ ഉൾപ്പെടെ ഉപഭോക്താക്കളെ വലച്ചു. ശനി, ഞായർ ദിവസങ്ങളിൽ ബാങ്കിന് അവധിയായതിനാൽ ഇനി തിങ്കളാഴ്ചയായിരിക്കും ബാങ്ക് തുറന്നു പ്രവർത്തിക്കുക. താൽക്കാലിക പാലം വഴി വലിയ വാഹന ഗതാഗതം നിരോധിച്ചു മൂന്നാർ: പെരിയവൈരയിലെ താൽക്കാലിക പാലം വഴി വലിയ വാഹന ഗതാഗതം ശനിയാഴ്ച മുതൽ താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ അറിയിച്ചു. പുതുതായി നിർമിക്കുന്ന പാലത്തിനായി പൈലിങ് നടത്തുന്നതിനിടെ ഒരു ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് നിരോധനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.