വണ്ടിപ്പെരിയാർ: ഭർത്താവിൻെറ മർദനത്തിൽ അവശനിലയിലായ യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. വണ്ടിപ്പെരിയാർ ഡൈമുക്ക് കുഴിപറമ്പിൽ മഞ്ജുവിനാണ് (20) മർദനമേറ്റത്. യുവതിയുടെയും ബന്ധുക്കളുടെയും പരാതിപ്രകാരം ഭർത്താവ് ആനവിലാസം സ്വദേശി സാബിനെതിരെ (23) കുമളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ചെത്തുന്ന സാബിൻ ദിവസവും വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്നും യുവതിയെ മർദിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.