സർക്കാർ സ്​കൂളിൽ 'ഭായിമാർക്ക്​ ഒാണസദ്യ'

തൊടുപുഴ: അന്നന്നത്തെ അന്നത്തിന് ജന്മനാട് വിട്ടുവന്ന അതിഥി തൊഴിലാളികൾക്ക് ഒണസദ്യ ഒരുക്കി െതാടുപുഴ എ.പി.ജെ. അ ബ്ദുൽകലാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ. സ്കൂൾ കെട്ടിടം പണിയാനെത്തിയ 50 പേർക്കാണ് 'ഭായിമാർക്ക് ഒാണസദ്യ' ഒരുക്കിയത്. 14ൽപരം വിഭവങ്ങൾ കുട്ടികൾ തന്നെയാണ് ഒരുക്കിയതും വിളമ്പിയതും. സാഹോദര്യത്തിൻെറയും സംസ്കാര കൈമാറ്റത്തിൻെറയും അടയാളമായാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒാണസദ്യ ഒരുക്കിയെതന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിവിധ സാംസ്കാരിക പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. നഗരസഭ ചെയർേപഴ്സൻ പ്രഫ. ജസി ആൻറണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ യു.എൻ. പ്രകാശ്, അധ്യാപകരായ െഡയ്സി എം. ഡാനിയേൽ, ജയ്ൻ ചാക്കോ, പി.ടി.എ പ്രസിഡൻറ് പി.എസ്. ഇസ്മായിൽ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ ജയൻ ഡിംപിൾ സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.