ഗ്യാപ്​ റോഡ് ഇന്ന് ഭാഗികമായി തുറക്കും

രാജാക്കാട്: മണ്ണിടിച്ചിലിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി അടച്ച ഗ്യാപ് റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറക്കു ം. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ ചെറുവാഹനങ്ങൾക്ക് കടന്നുപോകുന്നതിനുള്ള അനുവാദമാണ് തൽക്കാലം നൽകിയിരിക്കുന്നത്. ഇടിച്ചിലുണ്ടായ ഭാഗത്ത് ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുക. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ലോക്ഹാർട്ട് ഗ്യാപ്പിൽ കനത്ത മഴയെത്തുടർന്ന് ജൂലൈ 28ന് പുലർച്ചയാണ് മലയിടിച്ചിൽ ഉണ്ടായത്. പാറകളും മണ്ണും വീണ് 150 മീറ്ററിലേറെ നീളത്തിൽ റോഡ് തകർന്നിരുന്നു. രണ്ടാഴ്ചക്കകം തടസ്സം നീക്കി ഗതാഗതം പുനരാരംഭിക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. എട്ട് മണ്ണുമാന്തി യന്ത്രങ്ങൾ, കംപ്രസർ, 15 ജാക്കികൾ, പതിനഞ്ചിലേറെ ടിപ്പറുകൾ എന്നിവ ഉപയോഗിച്ച് 50 ഒാളം ജോലിക്കാർ പണിയെടുക്കുന്നുണ്ടെങ്കിലും തടസ്സം പൂർണമായി നീക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയും ഇടക്കിടെയുണ്ടാകുന്ന മണ്ണിടിച്ചിലും ജോലി തടസ്സപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.