മുല്ലപ്പെരിയാർ ജലം ഉപമുഖ്യമന്ത്രി തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഔദ്യോഗികമായി ജലം തുറന്നുവിട്ടു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവമാണ് തേക്കടി ഷട്ടറിൻെറ സ്വിച്ച് ഓണാക്കി ജലം തുറന്നുവിട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഒ. പന്നീർസെൽവം തേക്കടിയിലെത്തിയത്. അദ്ദേഹത്തോടൊപ്പം മകനും എം.പിയുമായ രവീന്ദ്രനാഥ് കുമാർ, എം.എൽ.എ ജക്കയ്യൻ, കലക്ടർ പല്ലവി പൽദേവ്, എസ്.പി ഭാസ്കരൻ എന്നിവരും ഉണ്ടായിരുന്നു. അണക്കെട്ടിൽ 128.10 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിൽനിന്ന് സെക്കൻഡിൽ 1600 ഘനഅടി ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടുകയും ഇത് ഉപയോഗിച്ച് സംസ്ഥാന അതിർത്തിയിലെ വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ഉപമുഖ്യമന്ത്രി ഔദ്യോഗികമായി ജലം തുറന്നുവിടുന്നതിനായി ജലം ഒഴുക്കിയിരുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് പൂജകൾക്കും പ്രാർഥനകൾക്കും ശേഷം ഔദ്യോഗികമായി ജലം തുറന്നുവിട്ടു. ഇപ്പോൾ സെക്കൻഡിൽ 300 ഘനഅടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. ജലം ഔദ്യോഗികമായി തുറന്നുവിട്ടതോടെ കാർഷിക മേഖലക്ക് ജലം ലഭിക്കും. കമ്പം മേഖലയിൽ മാത്രം 14,707 ഏക്കറിലാണ് മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് കൃഷി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.