റോഡരികിലെ ഉണങ്ങിയ മരങ്ങൾ ഭീഷണിയാവുന്നു

ചെറുതോണി: റോഡരികിൽ നിൽക്കുന്ന ഉണങ്ങിയ മരങ്ങളും ശിഖരങ്ങളും യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡരികിൽ അപകടകര മായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടിയില്ല. മരങ്ങൾ മുറിച്ചുമാറ്റാൻ പ്രത്യേക ഫണ്ട് അനുവദിക്കാത്തതാണ് നടപടിക്ക് തടസ്സമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചെറുതോണി-തൊടുപുഴ റോഡിലും നേര്യമംഗലം-ചെറുതോണി റോഡിലും വൻ മരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയായി നിലകൊള്ളുന്നത്. ചെറിയ കാറ്റിൽപോലും ഈ റോഡുകളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെടുകയാണ്. രാത്രി വനത്തിലൂടെയുള്ള ഈ റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടാൽ മുറിച്ചുമാറ്റി പുനഃസ്ഥാപിക്കാനും മണിക്കൂറുകൾ വേണ്ടിവരും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പാറേമാവ് ആയുർവേദ ആശുപത്രിക്കും വെള്ളാപ്പാറക്കുമിടയിൽ മരത്തിൽനിന്ന് ഉണങ്ങിയ ശിഖരം ഒടിഞ്ഞുവിണു. തലനാരിഴക്കാണ് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.