കേരള സ്​റ്റേറ്റ് ഷൂട്ടിങ്​ ചാമ്പ്യൻഷിപ് ഇന്ന്​

തൊടുപുഴ: 52ാമത് കേരള സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച തൊടുപുഴ മുട്ടം റൈഫിൾ ക്ലബിൽ നടക്കും. രാവ ിലെ 10ന് നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഷൂട്ടിങ് അസോസിയേഷൻ പ്രസിഡൻറ് ബൽറാം കുമാർ ഉപധ്യായ് മുഖ്യാതിഥിയാകും. ഇടുക്കി കലക്ടറും ജില്ല റൈഫിൾ അസോസിയേഷൻ പ്രസിഡൻറുമായ എച്ച്. ദിനേശൻ അധ്യക്ഷത വഹിക്കും. റൈഫിൾ, പിസ്റ്റൾ ഇനങ്ങളിലാണ് മത്സരം. കേരളത്തിലെ എല്ലാ ജില്ലയിൽനിന്ന് ഷൂട്ടർമാർ പങ്കെടുക്കും. 50 മീറ്റർ റൈഫിൾ േപ്രാൺ, 3 പൊസിഷൻ, 10 മീറ്റർ എയർ റൈഫിൾ, 10 മീറ്റർ പിസ്റ്റൾ, 25 മീറ്റർ സ്റ്റാൻേഡർഡ് പിസ്റ്റൾ, സ്പോർട്സ് പിസ്റ്റൾ, സൻെറർ ഫയർ പിസ്റ്റൾ, റാപ്പിഡ് ഫയർ പിസ്റ്റൾ, ഫ്രീ പിസ്റ്റൾ എന്നീ ഇനങ്ങളിലാണ് മത്സരം. റൈഫിൾ വിഭാഗത്തിൽ പീപ്പ് സൈറ്റ്, ഓപൺ സൈറ്റ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി.സി. ജയിംസ്, ട്രഷറർ ജോസഫ് അഗസ്റ്റിൻ, എക്സിക്യൂട്ടിവ് അംഗം ഹെജി പി. ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.