മെഡിസെപ്​ ആസൂത്രിത കൊള്ള -എൻ.ജി.ഒ അസോസിയേഷൻ

തൊടുപുഴ: നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മൻെറ് സംവിധാനം അട്ടിമറിച്ച് സർക്കാർ വിഹിതമില്ലാതെയും നിലവാരമുള്ള ആശുപത്രികളെ എംപാനലിൽ ഉൾപ്പെടുത്താതെയും ചികിത്സ സൗകര്യം അസാധ്യമാക്കി തീർത്ത മെഡിസെപ് പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ. വിഷയത്തിൽ ഇടതുസർക്കാർ നിലപാടിനെതിരെ ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ നടത്തി. ശമ്പള പരിഷ്കരണ കമീഷൻ സർവിസിലുള്ളവർക്കും പെൻഷൻകാർക്കുമായി ശിപാർശ ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അംബാനിക്ക് തട്ടിപ്പ് നടത്താൻ അവസരമൊരുക്കുന്ന രീതിയിൽ നടപ്പാക്കാൻ സർക്കാർ നിർബന്ധബുദ്ധി കാണിക്കുന്നത്. ആധാർ അടക്കം ജീവനക്കാരുടെ വ്യകതിഗത വിവരങ്ങൾ റിലയൻസിന് നിരുപാധികം കൈമാറുന്ന സർക്കാർ നടപടി പുനഃപരിശോധിക്കണം. തൊടുപുഴ, പൈനാവ്, കട്ടപ്പന എന്നീ കേന്ദ്രങ്ങളിലാണ് മാർച്ചും ധർണയും നടത്തിയത്. തൊടുപുഴയിൽ റോയി ജോർജ് ഉദ്ഘാടനം ചെയ്തു. രാജേഷ് ബേബി, സി.എസ്. ഷെമീർ, വിൻസൻറ് തോമസ്, യു.എം. ഷാജി, പി.യു. ദീപു, അലക്സാണ്ടർ ജോസഫ് എന്നിവർ സംസാരിച്ചു. പൈനാവിൽ സണ്ണി മാത്യു ഉദ്ഘാടനം നിർവഹിച്ചു. സ്റ്റീഫൻ ജോർജ്, ബിജു തോമസ്, പി.ജെ. റോയി, സാജു മാത്യു, ടോണി വർഗീസ്, കെ.ബി. ബിജു, ജോയിസ് ആൻറണി എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് മനോജ് മുരളി ഉദ്ഘാടനം ചെയ്തു. എം. ഉദയസൂര്യൻ, ഷാജി ദേവസ്യ, പി.എം. ഫ്രാൻസിസ്, ഷിഹാബ് പരീത്, സി.എം. രാധാകൃഷ്ണൻ, കെ.സി. ബിനോയ്, ലില്ലി മാത്യു, ജെയ്സൺ ജോൺ, വിനീഷ് തോമസ്, കെ. തിരുമകൻ, അരുൺകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.