മഴയും വന്നില്ല; സഞ്ചാരികളും വന്നില്ല: ആശങ്കയോടെ തേക്കടിയും കാർഷിക മേഖലയും

കുമളി: മഴക്കാലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലെ കുറവും മഴ ശക്തിപ്പെടാത്തതും തേക്കടി ഉൾപ്പെടുന്ന വി നോദസഞ്ചാര മേഖലക്കൊപ്പം കാർഷികരംഗത്തിനും ആശങ്ക വർധിപ്പിക്കുന്നു. ഇടക്കിടെ പെയ്യുന്ന മഴ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർധിപ്പിക്കാത്തത് തമിഴ്നാട്ടിലെ കർഷകരെയാണ് ഏറെ ആശങ്കയിലാക്കിയത്. സ്കൂൾ അവധിക്കാലം അവസാനിച്ചതോടെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. മഴക്കാലത്താണ് തേക്കടിയടക്കം വിനോദസഞ്ചാര മേഖലയിൽ ഉണർവുണ്ടാകുന്നത്. മഴയും തണുപ്പും ആസ്വദിക്കാൻ ഗൾഫ് രാജ്യങ്ങളിൽനിന്ന് പതിവായി നിരവധി സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ, ഇപ്രാവശ്യം അറബികളായ സഞ്ചാരികളുടെ എണ്ണത്തിലും വൻ കുറവാണ് അനുഭവപ്പെടുന്നതെന്ന് ഈ രംഗത്തെ സ്ഥാപന ഉടമകൾ പറയുന്നു. മുല്ലപ്പെരിയാറിൽനിന്ന് പതിവായി ലഭിക്കുന്ന ജലം മഴക്കുറവ് കാരണം ലഭിക്കാത്തതാണ് തമിഴ്നാട്ടിലെ കർഷകരെ ദുരിതത്തിലാക്കിയത്. 112 അടി മാത്രം ജലനിരപ്പുള്ള അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 100 ഘന അടി ജലം മാത്രമാണ് കുടിവെള്ള ആവശ്യത്തിനായി തുറന്നു വിട്ടിട്ടുള്ളത്. തേനി ജില്ലയിൽ മാത്രം 17,707 ഏക്കർ സ്ഥലത്താണ് മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് കൃഷി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.