കാല്‍വരിമൗണ്ടിൽ സഞ്ചാരികളും വനം വകുപ്പ് ജീവനക്കാരും തമ്മിൽ സംഘര്‍ഷം; മൂന്നുപേർക്ക്​ പരിക്ക്

കട്ടപ്പന: കാല്‍വരിമൗണ്ട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികളും വനം വകുപ്പ് ജീവനക്കാരും തമ്മിൽ സംഘര്‍ഷം . വനം വകുപ്പ് ജീവനക്കാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്. കാല്‍വരിമൗണ്ട് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കിനെ ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവം. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ.എസ്. ശ്രീരാജു, കാല്‍വരിമൗണ്ട് വനം സംരക്ഷണ സമിതി ഭാരവാഹികളായ തോമസ്, കെ.എസ്. സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ചോടെ ടൂറിസം കേന്ദ്രത്തിലെത്തിയ ചെറുതോണിയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘം പ്രവേശന കവാടത്തില്‍ ടിക്കറ്റെടുക്കില്ലെന്നും കടത്തിവിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, 20 രൂപ നിരക്കിലുള്ള ടിക്കറ്റ് എടുത്താല്‍ മാത്രമേ കടത്തിവിടൂയെന്ന് ജീവനക്കാര്‍ അറിയിച്ചു. മദ്യലഹരിയിലായിരുന്ന സംഘം തുടര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. ഞായറാഴ്ച പതിവിൽ കൂടുതൽ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് ടൂറിസ്റ്റുകൾ ഭയന്നോടി. പരിക്കേറ്റവരെ ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.