കുട്ടികള്‍ക്കു മുന്നില്‍ വായനയുടെ അനുഭവലോകം തുറന്ന് എഴുത്തുകാര്‍

തൊടുപുഴ: വായന പക്ഷാചരണ ഭാഗമായി വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ െസക്കൻഡറി സ്‌കൂളിൽ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. വാഴത്തോപ്പ് ജില്ല പഞ്ചായത്ത് അംഗം ലിസമ്മ സാജൻ അധ്യക്ഷത വഹിച്ചു. കാവ്യാത്മക ലോകത്തിലൂടെ വിദ്യാര്‍ഥികള്‍ കടന്നുപോകണമെന്നും വായനയിലേക്കിറങ്ങി സമൂഹത്തിലെ നല്ല വ്യക്തികളായി മാറണമെന്നും മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരി ഉഷാകുമാരി പറഞ്ഞു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍ ആമുഖപ്രഭാഷണം നടത്തി. കവിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗവുമായ കെ.ആര്‍. രാമചന്ദ്രന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. നാടക രചയിതാവ് കെ.സി. ജോര്‍ജ് എഴുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു. കഥാകൃത്ത് മോബിന്‍ മോഹന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ഫെഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാഴത്തോപ്പ് സ്‌കൂൾ വിദ്യാര്‍ഥിനി ചിഞ്ചു ബൈജു കവിത ആലപിച്ചു. കുട്ടികളുടെ വായനാനുഭവം സ്‌കൂളിലെ വിദ്യാര്‍ഥിനി ഷിലിറ്റ് മരിയ മാത്യു പങ്കുവെച്ചു. ലൈബ്രറി കൗണ്‍സില്‍ ഇടുക്കി താലൂക്ക് സെക്രട്ടറി ബെന്നി മാത്യു, ഗവ. വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ പ്രദീപ്കുമാര്‍, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍. ജനാര്‍ദനന്‍, കവി നിസാമുദ്ദീന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ അസി. എഡിറ്റര്‍ എന്‍. ബി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.