താൽക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടൽ; സർവിസുകൾ പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ തുടങ്ങിയതോടെ ജില്ലയിൽ സർവിസുകൾ പ്രതിസന്ധി യിലേക്ക്്. തൊടുപുഴ ഡിപ്പോയിൽനിന്ന് 12ഒാളം ഡ്രൈവർമാർക്ക് തിങ്കളാഴ്ച ജോലിക്ക് കയറാൻ കഴിയില്ല. മൂലമറ്റം, കുമളി, നെടുങ്കണ്ടം ഡിപ്പോകളിൽനിന്ന് ആറുവീതം ഡ്രൈവർമാർ പുറത്താകും. കട്ടപ്പന -എട്ട്, മൂന്നാർ -രണ്ട് എന്നിങ്ങനെയാണ് പുറത്താകുന്ന താൽക്കാലിക ഡ്രൈവർമാരുടെ എണ്ണം. പ്രവൃത്തി ദിനമായ തിങ്കളാഴ്ച പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യമാണ് ജില്ലയിൽ. നിലവിൽ ജില്ലയിൽ ൈഡ്രവർമാരുടെ കുറവുള്ളപ്പോഴാണ് കൂടുതൽ ആളുകളെ പിരിച്ചുവിടാൻ തീരുമാനം. ഡ്രൈവർമാരെ അഭാവത്തിൽ സർവിസുകൾ വെട്ടിക്കുറക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇങ്ങനെയെങ്കിൽ ജില്ലയിൽ 50ഒാളം സർവിസുകൾവരെ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ഗ്രാമീണമേഖലയിലേക്കുള്ള യാത്രക്കാരെയാകും കൂടുതലായി ബാധിക്കുക. ജില്ലയിലെ പലഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി മാത്രമാണ് സർവിസ് നടത്തുന്നത്. ഹൈറേഞ്ച് മേഖലയിലടക്കം രാത്രി കെ.എസ്.ആർ.ടി.സിയാണ് യാത്രക്കാരുടെ ആശ്രയം. ഇത് മുടങ്ങുന്നതോടെ യാത്രക്കാർക്ക് ടാക്സി, ഒാേട്ടാകൾ എന്നിവയെ ആശ്രയിക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.