തൊടുപുഴ: ഒ.പി ചികിത്സ സൗകര്യം ഏർപ്പെടുത്തിയും ഓപ്ഷൻ സൗകര്യം അനുവദിച്ചും നിർദിഷ്ട ചികിത്സ പദ്ധതി നടപ്പാക്കുക, പെൻഷൻ പരിഷ്കരണ നടപടികൾക്ക് തുടക്കംകുറിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ ട്രഷറികൾക്ക് മുന്നിൽ ധർണ നടത്തി. തൊടുപുഴയിൽ ജില്ല പ്രസിഡൻറ് ടി.ജെ. പീറ്ററും കരിമണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എം.ജെ. ജോസഫും ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി വി.എം. ഫിലിപ്പിച്ചൻ, എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി രാജേഷ് ബേബി, കെ.എസ്.എസ്.പി.എ ജില്ല സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ഐവാൻ സെബാസ്റ്റ്യൻ, എൻ.പി. പത്രോസ്, മാത്യൂസ് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.