പീരുമേട്: ദേശീയപാത 183ൽ മരുതുംമൂട് മുതൽ പെരുവന്താനം വരെ റോഡുവക്കിൽ നിൽക്കുന്ന കൂറ്റൻ പാഴ്മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. മുറിച്ചുമാറ്റാൻ ദേശീയപാത അധികൃതർ ഒരുവർഷം മുമ്പ് ലേലം ചെയ്തിട്ടും വാങ്ങാൻ ആളില്ല. എന്നാൽ, വിലപിടിപ്പുള്ള ആഞ്ഞിലി ഉൾപ്പെടെ മരങ്ങൾ ലേലം ചെയ്ത് മുറിച്ചുമാറ്റി. വൻ മരങ്ങൾ റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് മുകളിൽ വീഴുകയും ചെയ്തതിനെ തുടർന്നാണ് ലേലം നടത്തിയത്. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ദേശീയപാത അധികൃതർ മുറിച്ചുമാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചിട്ടില്ല. മരുംതുംമൂട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളുടെ മുകളിൽ മരംവീണെങ്കിലും വാഹനത്തിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മരങ്ങൾ വീണ് വൈദ്യുതി തൂണും ഒടിയുന്നത് കെ.എസ്.ഇ.ബിക്കും വൻ നഷ്ടം സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.