മറയൂർ: മറയൂരിന് സമീപം . വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി. ശനിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. വേനലവധി അവസാനിക്കാറായിരിക്കെ നൂറുകണക്കിന് സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ ഇവിടെ എത്തുന്നത്. ഇതിനിടെയാണ് മരം കടപുഴകിയത്. വെള്ളച്ചാട്ടത്തിലെ പാറയിൽ തട്ടി മരം നിന്നെങ്കിലും സഞ്ചാരികളിൽ ചിലരുടെ ദേഹത്ത് മരച്ചില്ലകൾ തട്ടി. ആർക്കും പരിക്കില്ല. ഉടൻ വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി എല്ലാവരെയും ഇവിടെനിന്ന് നീക്കി. ദിവസം 1500 മുതൽ 2000 പേരെയാണ് ലക്കം വെള്ളച്ചാട്ടം സന്ദർശിക്കുന്നത്ത്. നൂറോളം പേർ വെള്ളച്ചാട്ടത്തിൽ നിൽക്കുമ്പോഴാണ് മരം കടപുഴകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.