കെയർ ഹോം പദ്ധതി: വീടിൻെറ താക്കോൽ കൈമാറി അടിമാലി: കെയർ ഹോം പദ്ധതിയിൽ ദേവികുളം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നിർമിച്ചു നൽകുന്ന വീടിൻെറ താക്കോൽ കൈമാറി. പ്രസിഡൻറ് എം.എൻ. മോഹനൻ മച്ചിപ്ലാവ് കണ്ടമ്മാലിൽ സൂസൻ പൗലോസിന് വീടിൻെറ താക്കോല്‍ കൈമാറി. വൈസ് പ്രസിഡൻറ് വിനു സ്കറിയ, ഭരണസമിതി അംഗങ്ങളായ പി.ബി. സജീവ്, പി.പി. സാബു, സി.എ. ഏലിയാസ്, ഷേർളി മാത്യു, അസി. രജിസ്ട്രാർ എ.പി. ഗംഗാധരൻ, സെക്രട്ടറി കെ.എം. പ്രകാശ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആറു വീടാണ് ബാങ്കിൻെറ മേല്‍നോട്ടത്തില്‍ നിർമിക്കുന്നത്. നാലെണ്ണം നിർമാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.