തടവുകാർക്ക്​ കൃഷി പരിശീലനവുമായി ഫാർമേഴ്​സ്​ ക്ലബ്​

തൊടുപുഴ: ഫാർമേഴ്സ് ക്ലബും ജില്ല പ്രബേഷൻ ഒാഫിസും ചേർന്ന് 'നേർവഴി' പദ്ധതിയുടെ ഭാഗമായി ജില്ല ജയിലിൽ തടവുകാർക്കായി പച്ചക്കറി കൃഷി പരിശീലനം നടത്തി. 26 ഇനം പച്ചക്കറികളും ഗ്രോബാഗുകളും കാർഷിക പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്തു. തൊടുപുഴ കൃഷി പരിശീലന ഒാഫിസർ തോംസൺ പി. ജോഷ്വ പരിശീലനം നൽകി. ജില്ല ജയിൽ സൂപ്രണ്ട് കെ.ബി. അൻസാർ അധ്യക്ഷതവഹിച്ചു. ജില്ല പ്രബേഷൻ ഒാഫിസർ ജി. ഗോപകുമാർ, അസിസ്റ്റൻറ് സാറ ജോൺ, ക്ലബ് പ്രസിഡൻറ് ടോം ചെറിയാൻ, രാജീവ് പാടത്തിൽ, ഷൈജോ ചെറുനിലം, ടി.ജെ. പീറ്റർ എന്നിവർ നേതൃത്വം നൽകി. ജയിൽ വളപ്പിലെ അരയേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങുമെന്ന് സൂപ്രണ്ട് അറിയിച്ചു. തടവുകാർ കൃഷി ചെയ്ത 800 മൂട് കപ്പയും 60 മൂട് വാഴയും പരിപാലിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.