പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്കായി അവർ ഒത്തുകൂടി

തൊടുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നടന്ന ശിൽപശാലയിൽ കുട്ടികൾ കുറവുള്ള ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും പി.ടി.എ പ്രതിനിധികളും തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ ഒത്തുചേർന്നു. പൊതുവിദ്യാലയങ്ങളിൽ ലഭിച്ച വമ്പിച്ച ജനപിന്തുണ ഉപയോഗപ്പെടുത്തി കൂടുതൽ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിൻെറ ഭാഗമായിരുന്നു കൂടിച്ചേരൽ. വിവിധ സ്കൂളുകളിലെ പ്രതിനിധികൾ അവരുടെ കുറവുകളും മികവുകളും അനുഭവങ്ങളും പങ്കുവെച്ചു. കൂടിച്ചേരലിനോടനുബന്ധിച്ച് നടന്ന യോഗം വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ലളിത കുമാരി അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ കെ.എ. ബിനുമോൻ സ്വാഗതം പറഞ്ഞു. സമഗ്രശിക്ഷ ഡി.പി.ഒ ജോർജ് ഇഗ്നേഷ്യസ്, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, കൈറ്റ് ജില്ല കോഓഡിനേറ്റർ ഷാജിമോൻ, ഡി.ഇ.ഒമാരായ അബ്ദുൽ ഹമീദ്, വിജയകുമാരി, ഡയറ്റ് ഫാക്കൽറ്റി തങ്കരാജ് മുതലായവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി, ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന ഭൗതിക സൗകര്യം മികച്ച നിലയിലാക്കി. പുതിയ അധ്യയന വർഷവും മതിയായ കുട്ടികൾ എല്ലാ പൊതുവിദ്യാലയങ്ങളിലും എത്തിച്ചേരുന്നതിനുള്ള സാഹചര്യമാണ് ജില്ലയിലുള്ളതെന്ന് യോഗം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.